Your Image Description Your Image Description

ഇടുക്കി:സാബുവിന്റെ മരണത്തിൽ പ്രതികരണവുമായി പി.വി അന്‍വര്‍ എംഎല്‍എ.സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്ന പണമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കൊള്ളയടിക്കപ്പെടുന്നത് .

കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.വി അന്‍വറിന്റെ പ്രതികരണം………

സാബു സ്വന്തമായി നിക്ഷേപിച്ച പണം ഒരു ആവശ്യഘട്ടത്തില്‍ ചോദിച്ചപ്പോള്‍ പണം കൊടുത്തില്ല എന്ന് മാത്രമല്ല ക്രൂരമായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. സിപിഎമ്മിന്റെ നേതാക്കന്മാര്‍ ‘നിന്നെ കൈകാര്യം ചെയ്യും’ എന്ന് പറയുന്ന ഗുണ്ടായിസത്തിലേക്ക് കേരളത്തിലെ സഹകരണ സംഘങ്ങള്‍ പോയതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് സാബുവിന്റെ മരണം.

ഇത് കേരളത്തിലെ ജനങ്ങള്‍ എഴുതിത്തള്ളേണ്ടവിഷയമല്ല. മനുഷ്യര്‍ വളരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഏറ്റവും സുരക്ഷിത സ്ഥാനം എന്ന നിലയിലാണ് ബാങ്കില്‍ നിക്ഷേപിക്കുന്നത്. പണം വീട്ടില്‍ കെട്ടിവെക്കാന്‍ നമുക്ക് സാധിക്കില്ല. വിദേശത്ത് പോയി സമ്പാദിച്ച് കൊണ്ടുവന്ന പണം രണ്ട് ശതമാനം പലിശ അധികം കിട്ടും എന്ന കണക്കിലാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. ആ പണമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കൊള്ളയടിക്കപ്പെടുന്നത്.

അതെ സമയം, സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോള്‍ എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *