Your Image Description Your Image Description

സിനിമയുടെ കണ്ട ഭാഗത്തിനും മാത്രം പൈസ കൊടുക്കുന്ന ‘ഫ്‌ളെക്‌സി ഷോ’ സംവിധാനം കൊണ്ടുവരാനൊരുങ്ങി തിയേറ്റർ ശൃംഖലയായ പി.വി.ആർ. ഐനോക്‌സ്.ഇത് പ്രകാരം ഒരാൾ സിനിമയ്ക്ക് ഇടയ്ക്ക് പോയാലും, ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പൈസ നൽകിയാൽ മതി. . പരീക്ഷണാടിസ്ഥാനത്തിൽ ചില തിയേറ്ററുകളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുമുണ്ട്. ഒടിടി കാലത്ത് തങ്ങൾ കാണുന്ന കണ്ടൻറിന് മുകളിൽ ഉപയോക്താവിന് നിയന്ത്രണം നൽകുന്ന സംവിധാനം ബിഗ് സ്ക്രീനിലും നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് പിവിആർ ഇനോക്സ് സിഇഒ വിശദീകരിച്ചു. സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക. 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കിൽ 60 ശതമാനം ടിക്കറ്റ് തുക മടക്കിക്കിട്ടും.

50 ശതമാനംമുതൽ 75 ശതമാനംവരെ സമയമാണുള്ളതെങ്കിൽ പകുതിത്തുക മടക്കിക്കിട്ടും. 25 മുതൽ 50 ശതമാനംവരെ ബാക്കിയാണെങ്കിൽ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക. അതേസമയം, ഈ ടിക്കറ്റിന് പത്തുശതമാനം അധികം തുക ഈടാക്കുന്നുണ്ട്.

പിവിആർ ആദ്യ ഘട്ടത്തിൽ ഡൽഹിയിലും ഗുരുഗ്രാമിലും ഫ്ലെക്സി ഷോകൾ അവതരിപ്പിച്ചു, രണ്ടാം ഘട്ടത്തിൽ നിരവധി ടയർ-1 നഗരങ്ങളിൽ ഈ സേവനം ലഭ്യമാക്കും. മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയൽ റൺ നടത്തുകയാണെന്നും, അതിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ ഇത് അവതരിപ്പിക്കുമ്പോൾ വളരെ ഗുണകരമായെന്നും പിവിആർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *