Your Image Description Your Image Description

അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ സ്‌പിൻ ബൗളർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അശ്വിൻ എക്‌സിൽ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും ആരാധകർക്കിടയിൽ ചർച്ചയായുകയാണ്. വിരമിക്കൽ പ്രഖ്യാപനത്തിനുശേഷം നന്ദിയും ആശംസയും അറിയിച്ച് തന്നെ വിളിച്ച സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരുടെ കോൾ ലോഗിന്റെ സ്ക്രീൻ ഷോട്ടാണ് അശ്വിൻ പോസ്റ്റ് ചെയ്തത്.

തന്റെ കൈയിൽ ഒരു സ്‌മാർട്ട് ഫോൺ ഉണ്ടാകുമെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം എന്ന നിലയിൽ തന്റെറെ കരിയറിൻ്റെ അവസാന ദിവസത്തെ കോൾ ലോഗ് ഇങ്ങനെയായിരിക്കുമെന്നും 25 വർഷം മുമ്പ് ആരെങ്കിലും തന്നോട് പറഞ്ഞിരുന്നെങ്കിൽ തനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നുവെന്നുമാണ് അശ്വിൻ കുറിച്ചത്. വളരെയധികം സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നും ഇന്ത്യൻ ടീമിനായി കളിച്ചതിലൂടെ തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അശ്വിൻ കുറിച്ചു.

https://twitter.com/ashwinravi99/status/1869954491069673855

സച്ചിൻ തെണ്ടുൽക്കർ, കപിൽ ദേവ് തുടങ്ങിയ താരങ്ങൾ തന്നെ വിളിച്ചതിൽ അശ്വിൻ നന്ദിയും അറിയിച്ചു. ഇതിനൊപ്പം കോൾ ലിസ്റ്റിൽ ചീന എന്ന പേരിൽ സേവ് ചെയ്‌തിരിക്കുന്ന നമ്പറും കാണാം. ആരാണ് ഈ ചീന എന്നും ആരാധകർ പോസ്റ്റിന് താഴെ ചോദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *