Your Image Description Your Image Description

ഡല്‍ഹി: വിരാട് കോലി അടുത്തെങ്ങാനും വിരമിക്കൽ പ്രഖ്യാപനം നടത്തുമോ ഇല്ലയോ എന്ന ചർച്ച ക്രിക്കറ്റ് ലോകത്ത് തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ കോലിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ.

അടുത്ത അഞ്ച് വര്‍ഷം വിരാട് കോലി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്ന് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ പറഞ്ഞു. കോലി എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണെന്നും ടീമിനുവേണ്ടി പരമാവധി നല്‍കുന്ന കോലി പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നുവെന്നും രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍…

”കോലി എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. ടീമിനുവേണ്ടി പരമാവധി നല്‍കുന്ന കോലി പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തും. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയില്‍ രണ്ട് സെഞ്ച്വറികൂടി നേടാന്‍ കോലിക്ക് കഴിയും. 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ആരാധകര്‍ക്ക് കോലിയെ കാണാന്‍ കഴിയും.” രാജ്കുമാര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *