Your Image Description Your Image Description

ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പ്രാവിന്‍ കൂട് ഷാപ്പ്’ സിനിമയുടെ ട്രെയിലർ പുറത്ത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 16ന് തിയറ്ററുകളിൽ എത്തും.

ചിത്രത്തില്‍ ചെമ്പന്‍ വിനോദും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചാന്ദ്നീ ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് പ്രാവിന്‍ കൂട് ഷാപ്പ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിനു വേണ്ടി വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.

ഗാനരചന-മു രി, എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എ.ആര്‍ അന്‍സാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്,പ്രൊഡക്ഷന്‍ ഡിസൈനര്‍,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സൈമണ്‍, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്ഷന്‍-കലൈ മാസ്റ്റര്‍,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്, ഡിസൈന്‍സ് ഏസ്‌തെറ്റിക്ക് കുഞ്ഞമ്മ. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്‌സ് ‘പ്രാവിന്‍ കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *