Your Image Description Your Image Description

മ​സ്ക​ത്ത്: ​ദുബായിയിൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ് ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റി​ൽ ബഹ്റൈനെ തോൽപ്പിച്ച് ഒ​മാ​ൻ. ടൂ​ർ​ണ​മെ​ന്റി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നെ​തി​രെ ര​ണ്ട് റ​ൺ​സി​ന്റെ വി​ജ​യ​മാ​ണ് ഒ​മാ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഒ​മാ​ൻ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 131 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ബ​ഹ്റൈ​ൻ എ​ട്ട് വി​ക്ക​റ്റി​ൽ 128 റ​ൺ​സാണ് എടുത്തത്.

ര​ണ്ട് വീ​തം വി​ക്ക​റ്റെ​ടു​ത്ത ഷ​ക്കീ​ൽ അ​ഹ​മ്മ​ദ്, സ​മൈ ശ്രീ​നി​വാ​സ്, ഒ​രു​വി​ക്ക​റ്റെ​ടു​ത്ത മെ​ഹ​റാ​ൻ​ഖാ​ൻ എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഒ​മാ​ന് മിന്നും വിജയം സമ്മാനിച്ചത്. ഇ​തു​വ​രെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി നാ​ല് പോ​യ​ന്റാ​ണ് ഒ​മാ​നു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *