Your Image Description Your Image Description

ഹൈദരാബാദ്: റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന പത്താംക്ലാസ്സുകാരിക്ക് ഹോസ്റ്റലിൽ നിന്ന് എലിയുടെ കടിയേറ്റത് എട്ട് മാസത്തിനിടെ 15 തവണ. ഓരോതവണ എലികടിക്കുമ്പോഴും പേവിഷബാധക്കെതിരെ വാക്സിൻ എടുത്തു. എടുക്കുന്ന വാക്സിന്റെ അളവ് കൂടിയതിനെത്തുടർന്ന് പതിനഞ്ച്കാരിയുടെ ശരീരം തളർന്നു. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബി.സി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നു പോയത്. സമുദ്രലക്ഷമിയെ ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എട്ട് മാസത്തിനിടെ 15 തവണയാണ് കുട്ടിയെ എലി കടിച്ചത്. ഇക്കാലയളവില്‍ നിരവധി കുട്ടികള്‍ക്ക് എലി കടിയേറ്റിരുന്നു. കടിയേറ്റവർക്ക് ആന്റി റാബിസ് വാക്സിനും നൽകിയിരുന്നു. വാക്സിന്‍ അമിതമായി നല്‍കിയതാണ് ശരീരം തളരാന്‍ കാരണമെന്ന് ഡോക്ടർ പറഞ്ഞു.

കുട്ടിയെ എലി കടിച്ച 15 തവണയും സ്‌കൂള്‍ അധികൃതര്‍ വാക്‌സിന്‍ നല്‍കി. കുത്തിവയ്പ്പ് നല്‍കുമ്പോള്‍ കൈ വേദനയുണ്ടെന്ന് മകൾ പറഞ്ഞിരുന്നു. മകൾക്ക് ഡോക്ടർമാർ ഓവർഡോസ് നൽകി. മറ്റ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് സാരമല്ലാത്തതിനാൽ അവര്‍ക്ക് ഒരു ഡോസ് മാത്രമാണ് നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു.

എലി കടിച്ചപ്പോഴെല്ലാം അധ്യാപകര്‍ ആശുപത്രിയിൽ കൊണ്ടുപോയി വാക്‌സിന്‍ കുത്തിവെക്കുകയായിരുന്നു. അമ്മയെ പോലും ജീവനക്കാര്‍ വിവരം അറിയിച്ചില്ലെന്നും കീര്‍ത്തി പറഞ്ഞു. വലതുകാലിനും കൈയ്ക്കും വേദന അനുഭവപ്പെട്ട് നടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മയെ അറിയിക്കുകയായിരുന്നു. അമ്മ ഹോസ്റ്റലിൽ എത്തിയ ശേഷം കീർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കീര്‍ത്തിയുടെ കാലില്‍ അണുബാധയുണ്ടെന്നും ഇതാണ് കുട്ടിയുടെ ശരീരം തളരാൻ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *