Your Image Description Your Image Description

നാലുപതിറ്റാണ്ടിനിടയിലെ അഭിനയ ജീവിതത്തിനിടെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ. ഡിസംബർ ലക്കത്തിലെ ‘സ്റ്റാർ ആന്റ് സ്റ്റൈലി’ലാണ് മോഹൻലാൽ ബറോസിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. ഏതാണ്ട് 46 വർഷം അഭിനയിച്ചശേഷമാണ് ഞാൻ ഒരു സിനിമ സംവിധാനംചെയ്യുന്നത്. ഇത്രയും കാലത്തെ അനുഭവപരിജ്ഞാനം അഭിനയത്തിലുപരി സിനിമയുടെ മറ്റു സാങ്കേതികവശങ്ങളേക്കുറിച്ചും അറിവ് പകർന്നുതന്നിട്ടുണ്ടെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു,
‘ബറോസ് മുൻകൂട്ടി പ്ലാൻ ചെയ്തസിനിമയല്ല. ഒരു ത്രീഡി പ്ലേ ചെയ്യാനുള്ള ചർച്ചകളിൽനിന്നാണ് ബറോസ് രൂപപ്പെട്ടത്’,

എങ്ങനെയാണ് ബറോസിന്റെ സംവിധായകനായെത്തിയത് എന്ന ചോദ്യത്തിനും മോഹൻലാൽ വിശദീകരണം നൽകിയിട്ടുണ്ട്. ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോ തന്നെ ബറോസും സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാൽ അദ്ദേഹത്തിന് താൽപര്യമില്ലെന്ന്
താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ ആ അവസരം തന്നിലേക്ക് വരികയായിരുന്നെന്നും മോഹൻലാൽ പറയുന്നു.

ക്രിസ്‌തുമസ് റിലീസായി ഡിസംബർ 25-നാണ് ബറോസ് തീയറ്ററുകളിലെത്തുക.

 

 

Leave a Reply

Your email address will not be published. Required fields are marked *