Your Image Description Your Image Description

ഭാര്യ വ്യാജ കേസ് നൽകിയതിൽ മനംനൊന്ത് ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഐ.ടി. കമ്പനിയായ ‘അക്സഞ്ചറി’നെതിരേ (Accenture) സൈബർ ആക്രമണം. ജീവനൊടുക്കിയ ടെക്കി യുവാവിന്റെ ഭാര്യ ജോലിചെയ്യുന്നത് അക്സഞ്ചറിലാണെന്നും ഇവരെ എത്രയുംവേഗം ജോലിയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് സാമൂഹികമാധ്യമങ്ങളിൽ നിരവധിപേർ അക്സഞ്ചറിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

സൈബർ ആക്രമണത്തെ തുടർന്ന് ‘അക്സഞ്ചർ’ സാമൂഹികമാധ്യമമായ ‘എക്സി’ലെ തങ്ങളുടെ അക്കൗണ്ട് താത്കാലികമായി പൂട്ടി. നിലവിൽ അക്സഞ്ചറിൻ്റെ എക്സ‌് അക്കൗണ്ട് പരിശോധിച്ചാൽ ‘ലോക്ക്‌ഡ്’ ആയാണ് കാണുന്നത്. ‘പ്രിയപ്പെട്ട അക്സഞ്ചർ, അവരെ പുറത്താക്കാൻ നിങ്ങൾക്ക് 24 മണിക്കൂർ സമയം നൽകുന്നു’ എന്നായിരുന്നു ‘എക്സി’ൽ ഒരാളുടെ പോസ്റ്റ്. സമാനരീതിയിൽ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ട് ടാഗ് ചെയ്ത് നിരവധി പോസ്റ്റുകൾ വന്നതോടെയാണ് ‘അക്സഞ്ചർ’ തങ്ങളുടെ ‘എക്സ്’ അക്കൗണ്ട് പ്രൈവറ്റാക്കിയത്.അതേസമയം, വിഷയത്തിൽ ഐ.ടി. കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഐ.ടി. ജീവനക്കാരനായ സുഭാഷി(34)ന്റെ ആത്മഹത്യ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു.
ഭാര്യയും ഇവരുടെ വീട്ടുകാരും തനിക്കെതിരേ നൽകിയത് വ്യാജപരാതികളാണെന്നും ഭീമമമായ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും ആരോപിച്ചായിരുന്നു അതുൽ ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുൻപ് തന്റെ ദുരനുഭവങ്ങൾ വിവരിച്ചുള്ള വീഡിയോയും 40-ഓളം പേജുകളുള്ള ആത്മഹത്യാക്കുറിപ്പും യുവാവ് പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *