Your Image Description Your Image Description

 

പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാർത്ഥികൾ മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. സ്‌കൂൾ ബസിലുണ്ടായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്കൂൾ വിട്ടു മടങ്ങുമ്പോൾ വൈകിട്ട് നാലുമണിയോടെയായിരുന്നു ദുരന്തം. സിമന്റുമായി മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി കുട്ടികൾക്കിടയിലേക്കു പാഞ്ഞുകയറി മറിയുകയായിരുന്നു. മഴയിൽ നനഞ്ഞ റോഡിൽ ലോറിക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം. പൊലീസും താമസിയാതെ സ്ഥലത്തെത്തി.

പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. ലോറിക്കടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സിമൻ്റ് ലോറി ഭാഗികമായി ഉയർത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *