Your Image Description Your Image Description

പാറശ്ശാല:ലോക റെക്കോർഡിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതി ചെയുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ വന്യജീവി സംരക്ഷകനും പ്രമുഖ പാമ്പ് പിടുത്തക്കാരനുമായ വാവ സുരേഷും സുഹൃത്തു ക്കളും ദർശനത്തിനെത്തി . ക്ഷേത്ര ദർശനവും ശിവലിംഗ കൈലാസ ആഞ്ജനേയ വൈകുണ്ഠ ദേവലോക ദർശനവും കഴിഞ്ഞു , ലോകശാന്തി ക്കായി വിശ്വശാന്തി പീഠ ത്തിൽ പുഷ്പാർച്ചനയും നടത്തിയതിനു ശേഷമാണ് സുരേഷ് മടങ്ങിയത് . നിരവധി യാത്രകൾ നടത്തുന്ന അദ്ദേഹം ഒരുപാട് ക്ഷേത്രങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇത്രെയും അദ്ഭുതകര മായതും ചൈതന്യ വത്തായതുമായ ക്ഷേത്ര ത്തിൽ എത്തുന്നത് ആദ്യമായാണെന്നും , ശിവലിംഗ ദർശനത്തിലൂടെ അത്യപൂർവമായ അനുഭവമാണ് ലഭിച്ചതെന്നും ഇനിയും ഈ ക്ഷേത്രത്തിൽ എത്തുമെ ന്നും അദ്ദേഹം പറഞ്ഞു . ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി യും ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരവും ആദരവ് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *