Your Image Description Your Image Description

ചെന്നൈ : നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു.

അതെ സമയം, കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി അടുപ്പത്തിലാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. ഹൈസ്‌കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നത്. ഈ സമയം ആന്റണി കൊച്ചിയില്‍ ബിരുദവിദ്യാര്‍ഥിയായിരുന്നെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *