Your Image Description Your Image Description

എ. ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ യാഥാർത്ഥ്യത്തെ വെട്ടിക്കുന്ന വീഡിയോകൾ നിർമ്മിക്കാൻ സാധിക്കുന്ന ഓപ്പൺ എഐയുടെ വീഡിയോ ജനറേഷൻ ടൂളായ സോറ ഇനിമുതൽ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.

ഫെബ്രുവരിയിലാണ് സോറ പ്ലാറ്റ്ഫോം കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചത്. അന്ന് ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതമായ രീതിയിലാണ് സോറ ലഭ്യമാക്കിയിരുന്നത്.

സോറ ടർബോ എന്ന പേരിൽ പുതിയ എഐ വീഡിയോ ജനറേഷൻ ടൂളാണ് ഓപ്പൺ എഐ അവതരിപ്പിച്ചത്. Sora.com എന്ന യുർഎല്ലിലൂടെ സോറ ടർബോ ഇപ്പോൾ ഉപയോഗിക്കാം. ചാറ്റ്ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകും. യഥാർത്ഥമെന്ന് തോന്നുംവിധം എഴുതി നൽകുന്ന എഐ ഉപയോഗിച്ച് വീഡിയോകൾ നിർമിക്കാനാവുന്ന ടൂൾ ആണ് സോറ. ഓപ്പൺ എഐയിലെ ഡാൽഇ എന്ന ഇമേജ് ജനറേഷൻ ടൂളിന് സമാനമാണിത്.

1080 പിക്സൽ റെസലൂഷനിൽ 20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകൾ നിർമിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. വൈഡ് സ്ക്രീൻ, വെർട്ടിക്കൽ, സ്ക്വയർ എന്നിങ്ങനെ വിവിധ ഫോർമാറ്റുകളിൽ വീഡിയോ നിർമിക്കാം. ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കൾക്ക് ഇതിനായി അധിക തുക നൽകേണ്ടതില്ല. ഇതിലെ സ്റ്റോറി ബോർഡ് ഇന്റർഫെയ്സ് ഉപയോഗിച്ച് ഓരോ ഫ്രെയിമിലും എന്ത് വേണം എന്ന് വിശദമാക്കി നൽകാൻ ഉപഭോക്താവിന് സാധിക്കും. ഇങ്ങനെ നിർമിക്കുന്ന ഉള്ളടക്കങ്ങൾ ഉപഭോക്താവിന് സോറയുടെ ഫീഡിൽ പങ്കുവെക്കുകയും ചെയ്യാം.

ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയെങ്കിലും ചില രാജ്യങ്ങളിൽ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാവൂ. യുകെ, യൂറോപ്യൻ യൂണിയൻ സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ സോറ ടർബോ ലഭ്യമല്ല. 18 വയസിൽ താഴെ പ്രായമുള്ളവർക്കും ഉപയോഗിക്കാനാവില്ല ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കൾക്ക് സേവനം ഉപയോഗിക്കാനാകുമെങ്കിലും ചാറ്റ് ജിപിടി ടീം, എൻ്റർപ്രൈസ്, എഡ്യു പ്ലാനുകളുടെ വരിക്കാർക്ക് ലഭ്യമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *