Your Image Description Your Image Description

 

പുതുവർഷ മെത്താറായി. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഗൂഗിളിന്‍റെ ഇന്ത്യയിലെ തിരയൽ ട്രെൻഡുകൾ വെളിപ്പെടുത്തുന്നത് ക്രിക്കറ്റും രാഷ്ട്രീയവും രത്തൻ ടാറ്റയും ആധിപത്യം പുലർത്തിയ വർഷമായിരുന്നു 2024 എന്നാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ടി20 ലോകകപ്പ്, ബിജെപി എന്നിവയാണ് 2024 -ൽ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ കീവേഡുകളിൽ ഉൾപ്പെടുന്നത്. ആ പത്ത് പ്രധാന വാക്കുകൾ ഇവയാണ്…

  • ഇന്ത്യൻ പ്രീമിയർ ലീഗ്
  • ടി20 ലോകകപ്പ്
  • ഭാരതീയ ജനതാ പാർട്ടി
  • ഇലക്ഷൻ റിസൾട്ട് 2024
  • ഒളിമ്പിക്സ് 2024
  • അമിതമായ ചൂട്
  • രത്തൻ ടാറ്റ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • പ്രോ കബഡി ലീഗ്
  • ഇന്ത്യൻ സൂപ്പർ ലീഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ടി20 ലോകകപ്പ്, ബിജെപി ഇവയാണ് സെര്‍ച്ചിന്‍ മുന്നില്‍ വന്ന വാക്കുകള്‍. ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ അവസാന മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് അതായത് മെയ് 12 മുതൽ 18 വരെയുള്ള തീയതികളിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞ കീവേഡ് ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ ആയിരുന്നു. കൂടാതെ ‘ടി 20 ലോകകപ്പ്’ എന്നതും ഗൂഗിൾ ചെയ്തിട്ടുണ്ട്. 2024 -ലെ ഇന്ത്യയിലെ ഡാറ്റയിലെ മൊത്തത്തിലുള്ള ഗൂഗിൾ സെർച്ചിൽ രണ്ടാം സ്ഥാനത്താണ് ‘ടി 20 ലോകകപ്പ്’.

രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലോക്‌സഭാ തെരഞ്ഞടുപ്പാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ബിജെപിയെ ഒന്നാമത് എത്തിച്ചത്. രാഷ്ട്രീയ സംബന്ധമായ വിഷയങ്ങളിൽ, ഏറ്റവും കൂടുതൽ തിരഞ്ഞ കീവേഡ് ‘ഭാരതീയ ജനതാ പാർട്ടി’ ആയിരുന്നു. ജൂൺ 2 -നും 8 -നും ഇടയിൽ, ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ഇന്ത്യയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. 2024 -ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പ്രഖ്യാപിച്ച തീയതിയോട് അടുത്ത് (ജൂൺ 4) ഗൂഗിളിൽ ഈ തിരയലുകൾക്ക് വലിയ തോതിലുള്ള വർദ്ധനവാണ് ലഭിച്ചതെന്നും ഡേറ്റ കണക്കുകള്‍ പറയുന്നു.

ഗൂഗിൾ സെർച്ച് നാലാം സ്ഥാനത്തെത്തിയ മറ്റൊരു കീവേഡാണ് ഇലക്ഷൻ റിസൾട്ട് 2024. പാരീസ് ഒളിമ്പിക്‌സ് 2024, പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയ്ക്കും ഈ വർഷം കാര്യമായ തിരയലുകള്‍ ഉണ്ടായിരുന്നു. ഇത് ക്രിക്കറ്റിനപ്പുറം സ്പോർട്സിനോട് ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന താൽപ്പര്യത്തെ എടുത്ത് കാണിക്കുന്നു.

ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിയാകട്ടെ രത്തൻ ടാറ്റയും. ആനന്ദ് അംബാനിയെ വിവാഹം കഴിച്ച രാധിക മർച്ചന്‍റ് ആരാണെന്നും ഇന്ത്യക്കാര്‍ കാര്യമായ അന്വേഷണം നടത്തിയെന്നും ഗൂഗിള്‍ ഡാറ്റ വ്യക്തമാക്കുന്നു. പരിസ്ഥിതിയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കളും തിരച്ചിലില്‍ പ്രതിദ്ധ്വനിച്ചു. ‘ഇക്‌സെസീവ് ഹീറ്റ്’ ആണ് കൊടുംചൂടിനെ തുടര്‍ന്ന് ആളുകള്‍ തിരഞ്ഞത്. ശ്രദ്ധേയമായ വ്യക്തികളില്‍ രത്തന്‍ ടാറ്റയാണ് ഒന്നാമത്. 86ാം വയസില്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ തിരഞ്ഞത്. അര്‍ഥം അറിയുന്നതിനായി കുടുതല്‍ പേര്‍ തിരഞ്ഞത് ‘പൂക്കി’, ‘ഡെമ്യൂര്‍’, ‘മോയെ മോയെ’ എന്നീവാക്കുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *