Your Image Description Your Image Description

കൊച്ചി: എല്ലുകളുടെ ഒടിവിന്റെ ചികിത്സയും ശസ്ത്രക്രിയാരീതികളും. പഠനവിഷയമാക്കി അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗവും കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയും ചേർന്ന് ‘അമൃത ഫ്രാക്ചർ കോഴ്സ്  2024’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു.

അസ്ഥിഭംഗത്തിന്റെ ചികിത്സയിൽ  നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ എഴുപത്തഞ്ചോളം ഡോക്ടർമാർ പരിശീലനം നേടി.  അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ ശിൽപശാല ഉൽഘാടനം ചെയ്തു. ഓർഗനൈസിങ് ചെയർമാൻ ഡോ. ചന്ദ്രബാബു കെ.കെ, ഡോ. ജയ തിലക്, ഡോ. ധ്രുവൻ എസ് , ഡോ. ബാലു.സി.ബാബു, ഡോ. വിപിൻ മോഹൻ എന്നിവർ പ്രഭാഷണം നടത്തി.

ഡോ. ചന്ദ്രബാബു കെ.കെ,ഡോ. രഞ്ജിത്ത് ടി.സി, പ്രൊഫ. പ്രേമചന്ദ്രൻ കെ , പ്രൊഫ. രാജേഷ് പുരുഷോത്തമൻ, ഡോ.  സജി പി.ഓ. തോമസ് , പ്രൊഫ. ജിസ് ജോസഫ്, ഡോ. സി ചെറിയാൻ കോവൂർ, ഡോ. ബാലു.സി.ബാബു എന്നിവർ ക്ലാസുകൾക്കും പരിശീലന  ക്ലാസുകൾക്കും,  വർക്‌ഷോപ്പിനും   നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *