Your Image Description Your Image Description

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ഫൗണ്ട് ഫൂട്ടേജ് ഷോർട്ട് ഫിലിമായ ‘ദി സെൽഫി ഗേൾ’ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’യുടെ സംവിധായകൻ കൂടിയാണ് നിർമൽ.

കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ശാലിനി ബേബിയാണ് അഭിനയിച്ചിരിക്കുന്നത്. പൂർണ്ണമായും ദുബായിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ദൈർഘ്യം 4 മിനിറ്റാണ്.

‘അന്തിമ ക്ഷണഗളു’ എന്ന കന്നഡ ഫൗണ്ട് ഫൂട്ടേജ് ചിത്രമാണ് കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബാനറിൽ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്നത്. മലയാള ചിത്രം വഴിയേയുടെ കന്നഡ പതിപ്പാണ് ‘അന്തിമ ക്ഷണഗളു’.

Film link: https://youtu.be/EcvqAMaCh6Q

Leave a Reply

Your email address will not be published. Required fields are marked *