Your Image Description Your Image Description

മുടിയിഴകളെ പ്രണയിക്കുന്നവർ നിരവധി പേരാണ്. സ്വന്തം മുടി അത്രയും ഭംഗിയായി കൊണ്ടുനടക്കാനാണ് പലരും നോക്കാറുള്ളത്. അതിനായി പല വഴികളും പലരും സ്വീകരിക്കാറുണ്ട്. എന്നാൽ പ്രായം കൂടുന്നത് അനുസരിച്ച് മുടിയിഴകളിൽ വെളുത്ത മുടി പ്രത്യക്ഷപ്പെട്ടാൽ അത് പലരുടെയും സമാധാനത്തെ ബാധിക്കും. പ്രായമാകലിന്റെ സൂചന ആയാണല്ലോ പലരും നരച്ച മുടിയെ കാണുന്നത്. പക്ഷേ പലപ്പോഴും 20 കളിലും 30കളിലും ചിലപ്പോൾ കുട്ടികളിൽ പോലും മുടി നരക്കുന്നതായി കാണാറുണ്ട്. അപ്പോൾ പ്രായമാകലിന്റെ സൂചന മാത്രമല്ല മുടി നരയ്ക്കലിന് പിന്നിൽ. അതിന് കാരണങ്ങൾ പലതാണ്.

നരച്ച മുടി ഒഴിവാക്കാന്‍ മിക്കവാറും പേര്‍ ശ്രദ്ധിയ്ക്കാറുമുണ്ട്. ഇതിനായാണ് ഹെയര്‍ ഡൈ പോലുള്ള കാര്യങ്ങള്‍ പലരും ഉപയോഗിയ്ക്കുന്നത്. ചിലരെങ്കിലും നരച്ച മുടി പിഴുതു മാറ്റാറുണ്ട്. പ്രത്യേകിച്ചും അധികം മുടി നരച്ചിട്ടില്ലെങ്കില്‍. കൂടുതല്‍ മുടി നരച്ചിട്ടുണ്ടെങ്കില്‍ ഇതുപോലെ പിഴുതുമാറ്റല്‍ പ്രാവര്‍ത്തികമായ കാര്യവുമല്ല. എന്നാല്‍ വിരലില്‍ എണ്ണാവുന്നത്ര മുടിയേ നരച്ചിട്ടുള്ളൂവെങ്കില്‍ പലതും ഇത് പിഴുതെടുക്കാറുണ്ട്. നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്ന് പഴമക്കാര്‍ പറഞ്ഞ് നാം പലരും കേട്ടിട്ടുണ്ടാകും. ഇതില്‍ എന്താണ് വാസ്തവം എന്നറിയാം. വാസ്തവത്തില്‍ നരച്ച മുടി നാം പിഴുതുമാറ്റിയാല്‍ കൂടുതല്‍ മുടി നരയ്ക്കാന്‍ ഇടയുണ്ടോ.

ഇതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ലെന്നുള്ളതാണ് വാസ്തവം. ഹെയര്‍ ഫോളിക്കിളുകളില്‍ കണ്ടുവരുന്ന മെലാനോസൈറ്റ് എന്ന കോശങ്ങളാണ് ഉല്‍പാദിപ്പിയ്ക്കുന്നത്.കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്ന മെലാനിന്‍ എന്ന ഘടകമാണ് മുടിയ്ക്ക് കറുപ്പു നിറം നല്‍കുന്നത്. ഇതിന്റെ ഉല്‍പാദനം കുറഞ്ഞാലോ നിലച്ചാലോ മുടി നരയ്ക്കും. സ്വാഭാവിക രീതിയില്‍ ഉല്‍പാദനമെങ്കില്‍ മുടിയ്ക്ക് കറുപ്പുണ്ടാകും. വിദേശങ്ങളിലുള്ളവര്‍ക്ക് പൊതുവേ ഈ മെലാനിന്‍ കുറവാണ്. ഇതാണ് പലരുടേയും മുടി ജന്മനാ കറുപ്പല്ലാത്തതും. ഇത് ജനിതകമായ ഒരു വ്യത്യാസമാണ്.

മെലാനോസൈറ്റ് രണ്ടു തരമുണ്ട്. ഫിയോമെനാനോസൈറ്റുകള്‍,യൂമെലാനോസൈറ്റുകള്‍ എന്നിവയാണ് ഇവ. ഇതില്‍ രണ്ടാമത്തേത്‌ ചുവപ്പും മഞ്ഞയും പിഗ്മെന്റുകളുണ്ടാക്കുന്നു. ആദ്യത്തേത് ബ്രൗണ്‍, ബ്ലാക്ക് പിഗ്മെന്റുകളും. പ്രായമേറുന്തോറുംമെലാനോസൈറ്റുകളുടെ ഉല്‍പാദനം കുറയുന്നു ഇത് നരച്ച മുടിയ്ക്ക് കാരണമാകുന്നു.വിദേശികളിലെ പല വര്‍ണങ്ങളിലെ മുടിയ്ക്ക് കാരണവും ഇത്തരത്തിലെ മെലാനോസൈററുകളുടെ വ്യത്യാസമാണ്.

ഹെയര്‍ ഫോളിക്കിളുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവിന് അനുസരിച്ചാകും ഓരോ മുടിയുടേയും നിറം. മുടി പിഴുതെടുക്കുമ്പോള്‍ പുതിയ മെലാനോസൈറ്റുകള്‍ ഉല്‍പാദിപ്പിയ്ക്കാനോ ഉള്ളത് വര്‍ദ്ധിയ്ക്കാനോ ഇടയാക്കുന്നില്ല. ഇതിനാല്‍ തന്നെ പുതുതായി വരുന്ന മുടിയും നരച്ച രൂപത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. ഏതെങ്കിലും കാരണവശാല്‍ ആ കോശങ്ങളില്‍ മെലാനിന്‍ ഉല്‍പാദനം കൂടിയാല്‍ മാത്രമേ കറുത്ത മുടി വീണ്ടും അതില്‍ നിന്നുണ്ടാകൂ.

ഇതല്ലാതെ മുടി ഒരെണ്ണം പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. മുടി ഇതുപോലെ നാം പിഴുതെടുക്കുമ്പോള്‍ നരച്ച മുടി പിഴുതു കളയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാം. ഹെയര്‍ ഫോളിക്കിളുകളെ തന്നെ കേടാക്കാവുന്ന ഒന്നാണിത്. ഇതിനാല്‍ പുതിയ മുടി വരാതിരുന്നേക്കാം.മുടി ഒരെണ്ണം പിഴുതുകളയുമ്പോള്‍ സമീപത്തുള്ള മറ്റ് രോമകൂപങ്ങളും കേടാകാന്‍ ഇടയുണ്ട്. ഇതിനാല്‍ ആ മുടിവേരുകള്‍ക്കും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നരച്ച മുടി പിഴുതു കളയുന്നത് നല്ലൊരു പ്രവണതയല്ലെന്ന് തന്നെ പറയേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *