Your Image Description Your Image Description

ഡല്‍ഹി: രാജ്യത്തെ ഉന്നത പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാനൊരുങ്ങി കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക.കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമനിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മോദി നൽകിയ പിന്തുണക്ക് കൂടിയാണ് പുരസ്കാരം നൽകുന്നതെന്ന് പ്രസിഡന്റ് സിൽവാനിയ ​ബുർടോൺ പറഞ്ഞു.

ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്‌കാരം മോദിയ്ക്ക് സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *