Your Image Description Your Image Description

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ പോ​ലീ​സു​കാ​ര്‍ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​നോ​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ള്‍ എ​സ്പി സു​ജി​ത്ദാ​സ് അ​ട​ക്ക​മു​ള്ള​വ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, പൊന്നാനി മുൻ സി.ഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നും തിരൂർ മുൻ ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവർക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ഇവർക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

മജിസ്ട്രേറ്റിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *