Your Image Description Your Image Description

മുംബൈ: മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യം മാറ്റങ്ങൾ കൊണ്ടു വരുമെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾ നൽകിയ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് സ്ത്രീകളുടെയും യുവാക്കളുടെയും കർഷകരുടെയും ദരിദ്രരുടെയും ഭാവി മാറ്റിമറിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. കുടാതെ തെലങ്കാനയിലും ഹിമാചലിലും ഞങ്ങൾ വാഗ്ദാനങ്ങൾ നിറവേറ്റി, ഇപ്പോൾ മഹാരാഷ്ട്രയിലും ഇന്ത്യ അതിൻ്റെ അഞ്ചു ഗാരൻറികൾ കൊണ്ടുവരാൻ പോകുന്നു’. രാഹുൽ ഗാന്ധി എക്സ്‌സിൽ പോസ്റ്റു ചെയ്‌ത സന്ദേശത്തിൽ പറഞ്ഞു. ‘ഇൻഡ്യ’ സഖ്യത്തിൻ്റെ അഞ്ച് ഉറപ്പുകൾ മഹാരാഷ്ട്രയിലെ എല്ലാ വിഭാഗങ്ങളെയും അനീതിയിൽ നിന്ന് മോചിപ്പിക്കുമെന്നും അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള വഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ച് ഗാരന്ററി’ ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഇൻഡ്യ സഖ്യം മാറ്റങ്ങൾ കൊണ്ടുവരും. കോൺഗ്രസിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് എൻ.ഡി.എ സഖ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 2022 ജൂലൈയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസിൻ്റെ ജനക്ഷേമ പദ്ധതികളെ ‘സൗജന്യ രേവതി’ എന്ന് വിളിച്ചു. എന്നിട്ടും അവർ എല്ലാ സംസ്ഥാനങ്ങളിലും തങ്ങളുടെ ഗ്യാരന്റികളിൽ സ്ലിപ്പുകൾ ഒട്ടിച്ച് പ്രചാരണം നടത്തുന്നു.കോൺഗ്രസിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ബി.ജെ.പി.ഇന്ന് കർണാടകയിലെ 1.21 കോടി സ്ത്രീകൾക്ക് കോൺഗ്രസിൻ്റെ മഹാലക്ഷ്മി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. മഹാലക്ഷ്മി യോജന പ്രഖ്യാപിച്ചത് രാഹുൽ ഗാന്ധിയാണ്. ഈ പദ്ധതി പ്രകാരം ഓരോ കുടുംബത്തിലെയും സ്ത്രീക്ക് പ്രതിമാസം 3,000 രൂപ ലഭിക്കും. കൂടാതെ, പദ്ധതി പ്രകാരം എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്രക്കും അർഹതയുണ്ട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *