Your Image Description Your Image Description

പരിയാരം: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.വീട്ടിലെത്തിയ വിദ്യാർത്ഥിനി ഇനി സ്ക്കൂളിൽ പോകുന്നില്ലെന്ന് വീട്ടുകാരോട് കരഞ്ഞു പറയുകയായിരുന്നു. ചുമലിൽ നീരുവച്ച കുട്ടിയെ ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയലെത്തിച്ച് ചികിത്സ നൽകി.

രക്ഷിതാവ് വിവരം അധ്യാപകനോട് ഫോൺ വഴി അന്വേഷിച്ചപ്പോൾ നിയമനടപടികൾ സ്വീകരിച്ചോ എന്നാണ് സംസാരിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് വിവരം ചൈൽഡ് ലൈനിനനെ അറിയിക്കുകയായിരുന്നു. മറ്റ് കുട്ടികൾക്കും മർദ്ദനമേറ്റതായി പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *