Your Image Description Your Image Description

കൊച്ചി: “ഏഴ് വർഷം മുമ്പ് താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതൽ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ, ഈ മാസം ആദ്യംമുതൽ പുതിയ രൂപത്തിൽ അത് തിരികെയെത്തി. അതിനാൽ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു.ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളുമായിരുന്നു. രോഗം വീണ്ടും വരാൻ കാരണം സമ്മർദമാണെന്നും അഞ്ചുദിവസമായി താൻ ആശുപത്രിയിലാണെന്നും അതുകൊണ്ട് തന്നെ പതിയെ പൊതുരംഗത്തു നിന്നും മാറിനിൽക്കാൻ ആഗ്രഹിക്കുണെന്നും അദ്ദേഹം വ്യക്തമാക്കി.

കാൽ മരവിപ്പ്, കൈ വിറയൽ, സംസാരിക്കാൻ പറ്റായ്ക്‌ക, ഓർമക്കുറവ് ഇങ്ങിനെ അൽപനേരം മാത്രം നിൽക്കുന്ന കാര്യങ്ങൾ രോഗംമൂലം സംഭവിക്കുന്നു. യാത്ര, പ്രസംഗം എന്നിവ ഒഴിവാക്കുന്നു. ക്രിസ്‌തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രമെന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് ജീവൻ നിലനിർത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും.പൊതുയോഗങ്ങളിലേക്ക് എന്നെ വിളിക്കാതിരിക്കുക. വന്നില്ലെങ്കിൽ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓർമയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാൻ എഴുതും. എന്നാൽ, അത് എപ്പോൾ വേണമെങ്കിലും ഇല്ലാതാകും..” – അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *