Your Image Description Your Image Description

കമൽ ഹാസൻ ചിത്രമായ വിക്രത്തിൽ സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. റോളക്സിനെ കേന്ദ്രകഥാപാത്രമാക്കി സിനിമയുണ്ടാകുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. റോളക്സിന്റെ കഥ പറയുന്ന ചിത്രത്തിൽ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകൾ കാണിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സൂര്യ.’റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങൾ ലോകേഷ് കാണിക്കുമെന്ന് ഞാൻ കരുതുന്നില്ലെന്നും സൂര്യ പറഞ്ഞു.ഒരു രീതിയിലും പ്രേക്ഷകർക്ക് ഇഷ്‌ടം തോന്നേണ്ട കഥാപാത്രമല്ലത്. അയാളുടെ പ്രവൃത്തികൾ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല. അങ്ങനെ ചെയ്‌താൽ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്നത് നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാൽ പ്രേക്ഷകർ ആ കഥാപാത്രത്തെ ആരാധിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ അത് വളരെ അപകടകരമാണ്,’ സൂര്യ പറഞ്ഞു.

കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സൂര്യ പ്രതികരിച്ചത്.കാർത്തിയെ നായകനാകുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു. ശിവയുടെ സംവിധാനത്തിലെത്തുന്ന സൂര്യയുടെ ചിത്രമാണ് കങ്കുവ.നവംബർ 14-ന് ചിത്രം തീയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *