Your Image Description Your Image Description

പാലാ: കൊഴുവനാൽ-മീനച്ചിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊങ്ങോലക്കടവ് പാലത്തിനു ബലക്ഷയം. മീനച്ചിൽ താലൂക്കിൽ പാലാ -കൊച്ചു കൊട്ടാരം -പൂതക്കുഴി -ചെങ്ങളം പി.ഡബ്ല്യു.ഡി റോഡിലുള്ള കൊങ്ങോലകടവ് പാലത്തിന്റെ അവസ്ഥ നാട്ടുകാരെ ആശങ്കയിലാക്കുകയാണ്.പാലം തകർന്നാൽ വൻ ദുന്തമാകും ഉണ്ടാകുക. പാലം പുതുക്കി പണിയണമെന്നും അതുവരെ ഭാരവാഹനങ്ങൾക്കു താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

പാലത്തിന്റെ താഴ്ഭാഗത്തെ കോൺക്രീറ്റ് അടുർന്നു മാറി തുരുമ്പെടുത്തു നശിച്ചു തുടങ്ങിയ കമ്പികൾ തെളിഞ്ഞു കാണാവുന്ന അവസ്ഥയിലാണ്.ഭാരവാഹനങ്ങൾ, സ്‌കൂൾ ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടുന്ന പോകുന്ന പാലം തകർന്നു തുടങ്ങിയിട്ട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. തടികയറ്റിയ ഭാരവാഹനങ്ങളും കൂറ്റൻ ടോറസ് ലോറിയും ഇപ്പോഴും യഥേഷ്ട‌ം കടന്നു പോകുന്നുണ്ട്. അമിത ഭാരം കയറ്റി വരുന്ന ഇത്തരം വാഹനങ്ങൾ പാലത്തിലൂടെ കയറിയിറങ്ങിയാൽ താമസിയാതെ പാലം തകർന്നു വീഴുമെന്നുറപ്പാണ്.ഭാരവാഹനങ്ങളെ നിയന്ത്രിക്കാൻ നടപടി വേണമെന്നു നാട്ടുകാർ നിരന്തം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *