Your Image Description Your Image Description

കാ​സ​ർ​ഗോ​ഡ്:നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് വെടിക്കെട്ട് അപകടത്തില്‍ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യ​മാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ൽ നേ​ര​ത്തേ ഹൊ​സ്ദു​ര്‍​ഗ് കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യം റ​ദ്ദാക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി അ​പ്പീ​ല്‍ ന​ല്‍​കി​. എ​ന്നാ​ല്‍ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ കോ​ട​തി സ്വ​മേ​ധ​യാ ജാ​മ്യം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം(വെള്ളാട്ടം) അരങ്ങിലെത്തിയപ്പോഴാണ് വെടിപ്പുരയില്‍ നിന്നു തീ ആളിപ്പടര്‍ന്നത്. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലള്ള ഒരാള്‍ കഴിഞ്ഞ ശനിയാഴ്ച മരണപ്പെടുകയും ചെയ്തിരുന്നു. ചോ​യ്യം​കോ​ട് കി​നാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് (38) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​കി​ട്ടോ​ടെ​യാ​ണ് മ​ര​ണം.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 99 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 31 പേ​ര്‍ ഐ​സി​യു​വി​ലും നാ​ല് പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *