Your Image Description Your Image Description

കൂറ്റനാട്: ചാലിശ്ശേരിയിൽ ബൈക്കിലെത്തിയ അജ്ഞാതർ സ്വകാര്യബസിന് നേരെ സ്ക്രൂഡ്രൈവർ എറിഞ്ഞു. ഗുരുവായൂർ- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ലുഫ്‌താൻസ എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബസിൻ്റെ മുൻവശത്തെ തകർന്ന ചില്ല് തറച്ച് യാത്രക്കാരിക്ക് പരിക്കേറ്റു. ചാലിശ്ശേരി പട്ടാമ്പി പാതയിൽ ഖദീജ മൻസിലിന് സമീപം ശനിയാഴ്ച്‌ച വൈകിട്ട് ആറരയോടെയാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേരാണ് സ്ക്രൂഡ്രൈവർ എറിഞ്ഞത്. ഇത് ബസിന് അകത്തുനിന്നു ലഭിച്ചിട്ടുണ്ട്. കൂറ്റനാട് ഭാഗത്തുനിന്നും ബൈക്കിൽ വരികയായിരുന്ന രണ്ട് പേരാണ് എതിരെ വന്ന തങ്ങളുടെ ബസിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ സ്ക്രൂഡ്രൈവർ എടുത്തെറിഞ്ഞതെന്ന് കണ്ടക്ടർ ശ്രീജിത്ത് പറഞ്ഞു.

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.കൂറ്റനാട് ഭാഗത്തുനിന്നും വരികയായിരുന്ന കാറിന് നേരെയും ഇവർ പ്രകോപനപരമായി പെരുമാറിയതായി കാർ യാത്രികർ പറഞ്ഞു. കാർ വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായതായി അവർ കൂട്ടിച്ചേർത്തു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ആക്രമികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ബസിലേയും കടകളിലേയും മറ്റും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *