Your Image Description Your Image Description

കൊച്ചി:നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് 22 വർഷങ്ങൾ പൂർത്തിയാക്കി അമൃത കോളേജ് ഓഫ് നഴ്‌സിംഗ്. കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടന്ന വാർഷികാഘോഷ ചടങ്ങ് സിനിമാ സംവിധായകനും നടനുമായ മേജർ രവി  ഉദ്ഘാടനം ചെയ്തു.

അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൃത ഹോസ്പിറ്റൽ നഴ്‌സിംഗ് ഡയറക്ടർ ബ്രഹ്മചാരിണി സായ് ബാല എം മുഖ്യ പ്രഭാഷണം നടത്തി. നഴ്‌സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഷീല പവിത്രൻ, ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം, ഡെന്റസ്ട്രി വൈസ് പ്രിൻസിപ്പൽ ഡോ. രാകേഷ് എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ന്യൂസ് ലെറ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. തുടർന്ന് അമൃത കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *