Your Image Description Your Image Description

വൈക്കം: സുരക്ഷാവേലി സ്ഥാപിച്ചതിൽ അപാകതയുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച്‌ച കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് നടപടി ഉണ്ടായത്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ സുരക്ഷാവേലി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വൈക്കം – വെച്ചൂർ റോഡിലെ അഞ്ചുമന പാലത്തിന്റെ അപ്രോച്ച് റോഡിലെ നടപ്പാതയിൽ അശാസ്ത്രീയമായി നിർമിച്ച സുരക്ഷാവേലി പൊളിച്ചുനീക്കി.സുരക്ഷാ വേലി പൊളിച്ചു നീക്കിയ കൂട്ടത്തിൽ ഇവിടെ നടപ്പാതയിൽ നിരത്തിയിരുന്ന തറയോടും ഇതോടൊപ്പം പൊളിച്ചുനീക്കി. നടപ്പാതയ്ക്കു നടുവിൽ സുരക്ഷാവേലി സ്ഥാപിച്ചതോടെ കാൽനടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയിലായിരുന്നു. പിന്നാലെ നാട്ടുകാർ പ്രതിഷേധിച്ച് എത്തിയതോടെ അധികൃതർ സുരക്ഷാവേലി പൊളിച്ചു മാറ്റാൻ നിദേശം നൽകുകയിരുന്നു.2020 ഒക്ടോബറിലാണ് അഞ്ചുമന പഴയ പാലം പൊളിച്ചുനീക്കിയത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 3.31 കോടി രൂപ മുതൽമുടക്കി 18 മീറ്റർ നീളത്തിലാണ് നിർമാണം. പാലം ഒരു വർഷത്തിനകം പൂർത്തിയാക്കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, വിവാദങ്ങളിൽപ്പെട്ടു പാലം പണി പൂർത്തിയാക്കാൻ നാലു വർഷം വേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *