Your Image Description Your Image Description

സുൽത്താൻ ബത്തേരി: ശാസ്ത്രോത്സവത്തിൽ ഇത്തവണ ജില്ലയിൽ മത്സരിക്കാൻ ഒരു നാടകം മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സദസ്സിൽ ഉണ്ടായിരുന്നവരുടെ മനസ്സ് കീഴടക്കാൻ നാടകത്തിനായി. തിരശ്ശീല വീഴുമ്പോൾ മൂലങ്കാവ് സ്‌കൂൾ ഗ്രൗണ്ടിൽ വലിയ കരഘോഷമായാരുന്നു. മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളാണ് നാടകവുമായി എത്തിയത്. കണ്ണൂർ സ്വദേശിയായ പ്രകാശൻ കരിവെള്ളൂർ എഴുതി രാജേഷ് കീഴാറ്റൂര് സംവിധാനം ചെയ്ത ജലഭൂമിക എന്ന നാടകമാണ് അവതരിപ്പിച്ചത്.ശാസ്ത്രം പുരോഗമിക്കുമ്പോഴും പൂർവികർ പറഞ്ഞ പാഠങ്ങൾ മറക്കാൻ പാടില്ലെന്ന് നാടകം ഓർമിപ്പിക്കുന്നു. ഭൂമിയെ മറന്നു കൊണ്ടുള്ള മനുഷ്യൻ്റെ പ്രവർത്തികൾ മനുഷ്യന് തന്നെ വിനയാകുന്നതായി കാണാം. ഈഡി പ്ലസ് എന്ന രാജാവിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രാജ്യം നേരിടുന്ന വലിയ വരൾച്ചയിലൂടെ തുട ങ്ങി പ്രളയത്തിൽ എല്ലാം നശിക്കുമ്പോൾ സമൂഹത്തിനു മുന്നിൽ രാജാവ് വലിയ കുറ്റക്കാരനാകുകയാണ്.ഓരോ മഴയിലും ഭൂമിയിലേക്ക് ഇറങ്ങുന്ന ജലത്തിൻ്റെ അളവു കുറഞ്ഞുവരുമെന്ന സത്യം ആരും മനസ്സിലാ ക്കുന്നില്ല.ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതായിരുന്നു നാടകത്തിൻ്റെ ഇതിവൃത്തം. സ്കൂ‌ളിലെ എട്ട് കുട്ടികൾ തകർത്ത് അഭിനയിക്കുകയായിരുന്നു. അമിതാഭിനയം ഇല്ലാതെ കഥാപാത്രങ്ങളായി ജീവിക്കാൻ എല്ലാ കുട്ടികൾക്കുമായി എന്നതാണ് നാടകത്തിൻ്റെ വലിയ പ്രത്യേകത. പ്രഫഷനൽ നാടകങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു രംഗ സജ്ജീകരണങ്ങൾ. അതിനനുസരിച്ചുള്ള പശ്ചാത്തല സംഗീതവും സദസ്സിനെ നിശ്ശബ്ദരാക്കി. ഫോസിൽ ഉപയോഗം മൂലം അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിൻ്റെ അളവ് വർധി ക്കുമെന്നതും ഭൂമി നേരിടുന്ന വലിയ പ്രശ്‌നമാണ്. വലിയ കുടത്തിൽ വെള്ളം തിരയുന്ന കാക്കകൾ, മഴന്യ ത്തമാടുന്ന മയിലുകൾ, മണ്ണിൽ പണിയെടുക്കുന്ന കർഷകർ എന്നിങ്ങനെ രംഗത്ത് മാറിവരുന്ന കഥാപാത്ര ങ്ങൾ ആശ്ചര്യപ്പെടുത്തുന്ന രീതിയിലായിലായിരുന്നു.നാടകത്തിലെ പ്രധാന കഥാപാത്രമായ രാജാവായി അഭിരാമാണ് അഭിനയിച്ചത്. ആദിത്യൻ, ഋഷിക, ദിൽരാ ഗ്, ജൂഡ്‌സിയ, റയാൻ, ഗയമിത്ര, അഞ്ജു എന്നീ കുട്ടികളാണ് അഭിനയിച്ചത്. ഇദ്ദേഹം തിരുവനന്തപുരം ജില്ലക്കായി ഇത്തവണ സംവിധാനം ചെയ്ത മറ്റൊരു നാടകം സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്. അടുത്തിടെ കണ്ണൂർ ജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കീഴാറ്റൂരിൻ്റെ നാടകത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. വരാൻ പോകുന്ന വയനാട് ജില്ല സ്‌കൂൾ കലോത്സവത്തിലും രാജേഷ് കീഴാറ്റൂരിൻ്റെ നാടകം കുട്ടികൾ അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *