Your Image Description Your Image Description

പാലക്കാട്: സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു.തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാലക്കാട് കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നതിൽ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് സുധാകരൻ വ്യക്തമാക്കി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിലാണെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനമെന്നും സുധാകരൻ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *