Your Image Description Your Image Description

തൃശൂർ: നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നാണ് ശനിയാഴ്‌ച തൃശൂരിൽ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത‌ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്നും തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. മുൻകുർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറക്ക് നടപടി മതിയെന്ന് യോഗത്തിൽ ധാരണയായി. വിവാദം ഉയർന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് നീക്കി നടപടിയെടുത്തിരുന്നെന്നും കൂടുതൽ നടപടി വേണമോയെന്നത് കോടതി നടപടികൾ എന്താണ് എന്നറിഞ്ഞതിനു ശേഷം മതിയെന്നുമായിരുന്നു യോഗത്തിൻ്റെ പൊതുവികാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ യോഗത്തിൽ സംബന്ധിച്ചു.ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കോടതി ഉത്തരവ് വരുന്നത് വരെ അവർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യത ഇല്ലെന്നാണ് വിവരം.മുൻകൂർ ജാമ്യേപേക്ഷയിലെ ഉത്തരവ്കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 29നാണ് വിധി പറയുന്നത്. എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *