Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കായി സമഗ്രമായ ഉപഭോക്തൃ സേവന സമ്പര്‍ക്ക പരിപാടിയായ കസ്റ്റമര്‍ കെയര്‍ മഹോത്സവ് 2024 അവതരിപ്പിച്ചു. 2024 ഡിസംബര്‍ 24 വരെയാണ് രാജ്യവ്യാപകമായി പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള 2500ലധികം അംഗീകൃത സേവന ഔട്ട്‌ലറ്റുകളില്‍ ഫ്‌ളീറ്റ് ഉടമകളെയും ഡ്രൈവര്‍മാരെയും ഒരുമിച്ചു കൊണ്ടുവന്ന് സവിശേഷവും മൂല്യവര്‍ദ്ധിതവുമായി ഈ പരിപാടി വഴി സമഗ്രമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. മഹോത്സവ് വഴി ഉപഭോക്താക്കള്‍ക്ക് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധര്‍ നടത്തുന്ന വാഹന പരിശോധനയും മൂല്യവര്‍ധിത സേവനങ്ങളുള്‍പ്പടെയുള്ള നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ, സമ്പൂര്‍ണ സേവ 2.0 സംരംഭത്തിന് കീഴില്‍ അനുയോജ്യമായ ഓഫറുകള്‍ക്കൊപ്പം സുരക്ഷിതവും ഇന്ധനക്ഷമതയുള്ളതുമായ ഡ്രൈവിംഗ് രീതികളെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വിപുലമായ പരിശീലനം ലഭിക്കും.

ഒക്ടോബര്‍ 23ന് ആരംഭിക്കുന്ന കസ്റ്റമര്‍ കെയര്‍ മഹോത്സവം ഈ വര്‍ഷം തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് കസ്റ്റമര്‍ കെയര്‍ മഹോത്സവ് 2024 എഡിഷന്‍ ലോഞ്ച് ചെയ്തുകൊണ്ട് ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.

1954ല്‍ ഇതേ ദിവസം ഞങ്ങളുടെ ആദ്യത്തെ വാണിജ്യ വാഹനം വിറ്റതിനാല്‍ ഈ ദിനത്തിന് ഞങ്ങള്‍ക്ക് ഒരു പ്രത്യേക പ്രാധാന്യമുണ്ട്, ഇപ്പോള്‍ ഞങ്ങള്‍ അത് കസ്റ്റമര്‍ കെയര്‍ ദിനമായി ആഘോഷിക്കുന്നു. സൂക്ഷ്മമായ വാഹന പരിശോധനകളിലൂടെയും വൈവിധ്യമാര്‍ന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും മികച്ച ഇന്‍-ക്ലാസ് സേവനം നല്‍കാനുള്ള ഞങ്ങളുടെ  പ്രതിബദ്ധതയാണ് ഈ മഹോത്സവം പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ടച്ച് പോയിന്റുകളിലും മഹോത്സവ് ഞങ്ങളുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നു വെന്ന് ഉറപ്പാക്കുന്നതിലൂടെ, ഞങ്ങളുടെ എല്ലാ പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തു കയാണ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളെയും അവരുടെ അടുത്തുള്ള ടാറ്റ അംഗീകൃത സേവന കേന്ദ്രങ്ങളിലേക്ക് ഞങ്ങള്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു, ഈ സംരംഭം അവരുടെ ബിസിനസുകള്‍ക്ക് കാര്യമായ മൂല്യം നല്‍കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറ്റ മോട്ടോഴ്സിന്റെ വിശാലമായ വാണിജ്യ വാഹന പോര്‍ട്ട്ഫോളിയോ അതിന്റെ സമ്പൂര്‍ണ സേവ 2.0 സംരംഭത്തിലൂടെ സമഗ്രമായ വാഹന ലൈഫ് സൈക്കിള്‍ മാനേജ്മെന്റിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മൂല്യവര്‍ദ്ധിത സേവനങ്ങളാല്‍ സമ്പന്നമാണ്. ഈ എല്ലാം ഉള്‍ക്കൊള്ളുന്ന സേവന പരിഹാരം വാഹനം വാങ്ങുന്നതിലൂടെ ആരംഭിക്കുന്നു. ബ്രേക്ക്ഡൗണ്‍ അസിസ്റ്റന്‍സ്, ഗ്യാരണ്ടീഡ് ടേണ്‍റൗണ്ട് ടൈംസ്, വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്റ്റുകള്‍ (എ.എം.സി), യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്സുകളിലേക്കുള്ള സൗകര്യപ്രദമായ ആക്സസ്
എന്നിവയുള്‍പ്പെടെ വാഹനത്തിന്റെ ജീവിതചക്രത്തിലുടനീളം എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ ടാറ്റ മോട്ടോഴ്‌സ് ഒപ്റ്റിമല്‍ ഫ്‌ലീറ്റ് മാനേജ്മെന്റിനായി അതിന്റെ കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമായ ഫ്‌ലീറ്റ് എഡ്ജിനെ പ്രയോജനപ്പെടുത്തുന്നു. വാഹനത്തിന്റെ പ്രവര്‍ത്തന സമയം പരമാവധിയാക്കാനും ഉടമസ്ഥതയുടെ മൊത്തം ചെലവ്
കുറയ്ക്കാനും ഓപ്പറേറ്റര്‍മാരെ പ്രാപ്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *