Your Image Description Your Image Description

പീരുമേട്: കുമളി ഡിപ്പോയിൽ നിന്ന് ദീർഘദൂര സർവീസുകൾ നടത്തുന്ന ഓർഡിനറി ബസുകൾ 15 വർഷവും 18 വർഷവും പിന്നിടുന്നവയാണ്. ഈ റൂട്ടിലാണ് തമിഴ്‌നാട് സർക്കാറിൻ്റെ നല്ല ബസുകൾ സർവീസ് നടത്തുന്നത്. റാണി മങ്കമാൾ റോഡ് കോർപ്പറേഷൻ്റെ കമ്പം ഡിപ്പോയിലെ ബസാണ് ഏലപ്പാറ – കുമളി-തേനി റൂട്ടിൽ ഓടുന്നത്. കേരളത്തിൽ 15 വർഷത്തിലധികം പഴക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുമ്പോഴാണ് തമിഴ്‌നാടിന്റെ നാല് വർഷം പഴക്കമുള്ള ബസ് ഓർഡിനറിയായി ഓടുന്നത്.വൃത്തിയുള്ളതും സുഖപ്രദമായ സീറ്റുകളുമുള്ള ബസിൽ യാത്രയും സുഖകരം. യാത്രാക്കൂലിയും കേരളത്തിലെ ഓർഡിനറി ബസുകളിലേതിലും കുറവാണ്. 13 രൂപക്ക് യാത്ര ചെയ്യുന്നതിന് ഇതിൽ 10 രൂപ നൽകിയാൽ മതി. ഇതുമൂലം യാത്രക്കാരും ഏറെയുണ്ട്.തമിഴ്‌നാട് ബസുകളെ സ്നേഹപൂർവം അണ്ണൻ ബസുകളെന്നാണ് ഹൈറേഞ്ചുകാർ വിളിക്കുന്നത്. ബസിൽ യാത്രക്കാരെ വിളിച്ചു കയറ്റുന്നതും സ്നേഹത്തോടെയുള്ള ജീവനക്കാരുടെ പെരുമാറ്റവും യാത്രക്കാരും ആസ്വദിക്കുന്നു. മത്സര ഓട്ടമില്ലാതെ മിതമായ വേഗതയിൽ ഓടുന്ന ബസുകൾ സമയനിഷ്ഠയും പാലിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *