Your Image Description Your Image Description

കൊടുമൺ: കൊടുമൺ ഇ.എം.എസ് സ്‌റ്റേഡിയത്തിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ജില്ലതല സ്‌കൂൾ കായിക മേളയിൽ ട്രാക്കിലും ഫീൽഡിലും പുതിയ റെക്കോഡുകൾ വിരിയിക്കാൻ കുട്ടിത്താരങ്ങൾ കളത്തിലിറങ്ങും. രാവിലെ 10ന് ഡെപ്യൂട്ടി സ്പ‌ീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാട നം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിക്കും. മൊത്തം 138 ഇനങ്ങളിലാണ് മത്സരം. ജില്ലയിലെ 11 ഉപജില്ലകളിൽ നിന്നുള്ള 2000ത്തോളം കായിക താരങ്ങൾ പങ്കെടുക്കും.ട്രാക്കിലെ മത്സരങ്ങളിൽ സമയം അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ നിശ്ചയിക്കുക. കായിക താരങ്ങൾക്ക് ചികിത്സാ- ഭക്ഷണ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച‌ രാവിലെ 8.30ന് 1500 മീറ്റർ ഓട്ടത്തോടെ കായികമേളക്ക് തുടക്കമാകും.വ്യാഴാഴ്‌ച വൈകീട്ട് നാലിന് സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സമ്മാനദാനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *