Your Image Description Your Image Description

കൊയിലാണ്ടി: കഴിഞ്ഞ ദിവസം എ.ടി.എമ്മിൽ നിറക്കാൻ പണവുമായി പോകുകയായിരുന്ന സുഹൈലിനെ കോഴിക്കോട് കാട്ടിൽ പീടികയിൽ മുഖത്ത് മുളകുപൊടി വിതറി കാറിൽ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പരാതിക്കാരൻ തന്നെയെന്ന് പോലീസ്. പരാതിക്കാരൻ സുഹൈലിനെ പോലീസ് അറസ്റ്റു ചെയ്തു.സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസിൽ നിർണായകമായത്. അറസ്റ്റിലായ താഹയിൽ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 75 ലക്ഷം രൂപ നഷ്ടമായെന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചു. ഇതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയും സുഹൈലും താഹയും മറ്റൊരാളും ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *