Your Image Description Your Image Description

ഔദ്യോഗിക പരിപാടികൾക്കായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ കണ്ടത്. ഇന്നലെ കളക്ടർ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയായിരുന്നു ചർച്ച നടത്തിയത്. 20 മിനിറ്റിലേറെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ വകുപ്പുതല അന്വേഷണത്തിൻ്റെ ഭാഗമായി ഇന്നലെ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജോയിൻ്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീതയാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരൻ ടി വി പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. അന്വേഷണം ഏറ്റെടുത്ത ജോയിൻ്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *