Your Image Description Your Image Description

കെയ്റോ: യഹ്യ സിൻവർ കൊല്ലപ്പെട്ടതായി ഹമാസും സ്ഥിരീകരിച്ചിരിക്കുകയാണ്. സിൻവറിന്റെ മരണം സംഘടനയെ ശക്തിപ്പെടുത്തുമെന്ന് ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. തങ്ങളുടെ ഒന്നാം നമ്പർ ശത്രുവായ ഹമാസ് നേതാവ് യഹ്യ സിൻവാറിനെ കൊലപ്പെടുത്തിയെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം തള്ളാതെ ഹമാസ്.സിൻവാറിനെ തങ്ങൾ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോഴും ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിരുന്നില്ലെന്നത് ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു.പലസ്തീൻ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടം ഹമാസ് തുടരുമെന്നും ഗാസയിൽ നിന്ന് ഇസ്രേലി സേന പൂർണമായി പിന്മാറാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഖലീൽ അൽ ഹയ്യ കൂട്ടിച്ചേർത്തു.ഇസ്രായേലിലേക്ക് കടന്നു കയറി 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ കൂട്ടക്കുരുതിക്ക് പിന്നാലെ ബുദ്ധികേന്ദ്രം സിൻവാറാണെന്നാണ് റിപ്പോർട്ട്. സിൻവാറിൻ്റെ മരണത്തോടെ ഹമാസിനോട് മധുരപ്രതികാരം ചെയ്‌തിരിക്കുകയാണ് ഇസ്രായേൽ സൈന്യം.അതെസമയം സിൻവാർ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി പ്രതികരിച്ചു. സിൻവറിൻ്റെ മൃതദേഹത്തിൻ്റെ ഫോട്ടോയും അരാഗ്‌ചി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *