Your Image Description Your Image Description

പീരുമേട്: വന്യമൃഗശല്യം രൂക്ഷമായതടക്കം കാരണങ്ങളാൽ പ്ലാക്കത്തടം കോളനിവാസികൾ അതിജീവനത്തിന് ക്ലേശിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യമാണ് ഏറ്റവും ദുരിതം.ആന, കടുവ, കരടി പന്നി എന്നിവയുടെ സാന്നിധ്യം ജനജീവിതം ദുഷ്കരമാക്കി. ഏഴുവർഷമായി കാട്ടാനകൾ നിരന്തരം കൃഷി നശിപ്പിക്കുന്നു. കാർഷിക മേഖലയായ കോളനിയിൽ കൃഷികൾ ഏതാണ്ട് നിലച്ച സ്ഥിതിയാണ്. ആനകൾ തെങ്ങ് മറിച്ചിട്ട് നശിപ്പിക്കുന്നത് കേരകൃഷിയെ ബാധിച്ചു. വർഷങ്ങൾ പഴക്കമുള്ള കായ്‌ഫലമു ള്ള തെങ്ങുകൾ നശിപ്പിക്കുന്നത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത് വാഴക ഷിയും പൂർണമായും നശിപ്പിക്കുന്നു ഇതോടെ വാഴകൃഷിയും കർഷകർ ഉപേക്ഷിച്ചു.ആനക്കൂട്ടം ഇടവിളകൾ നശിപ്പിക്കുകയും ഇടകയ്യാലകൾ ചവിട്ടി നശിപ്പിക്കുന്നതും കർഷകർക്ക് വിനയായി. കൃഷി നിലച്ചതോടെ കർഷകരുടെയും ഇവിടെ ജോലി ചെയ്തിരുന്നവരുടെ വരുമാനവും നിലച്ചു. പെരിയാർ കടുവ സങ്കേതം മൂന്ന് വശങ്ങളിലും ഒരുവശം എരുമേലി റേഞ്ചിലെ യൂക്കാലി പ്ലാൻ്റേഷനും ചുറ്റപ്പെട്ടു കിടക്കുന്നതാണ് കാർഷിക മേഖലയായ പ്ലാക്കത്തടം ഗ്രാമം.

Leave a Reply

Your email address will not be published. Required fields are marked *