Your Image Description Your Image Description

കടുത്തുരുത്തി:.ജപമാല മാസാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കടുത്തുരുത്തി സെൻ്റ് മേരീസ് താഴത്തുപള്ളി ഫൊറോനായിലെ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുസ്വരൂപ പ്രയാണ യാത്ര വിവിധ ദേവാലയങ്ങളിലൂടെ നടന്ന് സമാപിച്ചു . ഫൊറോനായിലെ എസ്എംവൈഎം, മാത്യവേദി, ലീജിയൻ ഓഫ് മേരി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുസ്വരൂപ പ്രാണം നടത്തിയത്.കടുത്തുരുത്തി ഫൊറോനാ പള്ളി, ഫൊറോനായുടെ കീഴിൽ വരുന്ന മാന്നാർ സെൻ്റ് മേരീസ്, കീഴൂർ മൗണ്ട് കാർമൽ, പൂഴിക്കോൽ സെൻ്റ് ആൻ്റണീസ്, അറുനൂറ്റിമംഗലം സെൻ്റ് തോമസ് മലകയറ്റ പള്ളി, തുരുത്തിപ്പള്ളി സെൻ്റ് ജോൺസ് എന്നീ ദേവാലയങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലൂടെയാണ് തിരുസ്വരൂപ പ്രയാണം നടന്നത്.തുരുത്തിപ്പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ കടുത്തുരുത്തി ഫൊറോനാപള്ളിയിൽ സമാപിച്ച പ്രയാണത്തെ ഫൊറോനാ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.തുരുത്തിപ്പള്ളി വികാരി ഫാ.ജോസ് നെല്ലിക്കതെരുവിലിൻ്റെ പക്കൽ നിന്നും ദൈവമാതാവിന്റെ തിരുസ്വരൂപം ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഏറ്റുവാങ്ങി. തുടർന്ന് നടന്ന സമ്മേളനം ഫാ.മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു.എസ്എംവൈഎം ഫൊറോനാ ഡയറക്ടർ ഫാ.ജോസഫ് ചീനോത്തുപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ.ജോസ് നെല്ലിക്കതെരുവിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *