Your Image Description Your Image Description

കഞ്ചിക്കോട്: കഞ്ചിക്കോട് കാഞ്ചി കാമം കോടി ശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം അഖിലേന്ത്യാ ധർമ്മ പ്രസിഡൻറ് സ്വാമി പ്രഭാകരാനന്ദ സരസ്വതി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഇതോടെ കഞ്ചിക്കോട് ശ്രീമദ് ഭാഗവത സപ്താഹ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുന്നത്. സപ്താഹ കമ്മിറ്റി വൈസ് പ്രസിഡൻറ് പി. രാജേഷ് കുമാർ അധ്യക്ഷതവഹിച്ചു. ശിവക്ഷേത്ര ട്രെസ്റ്റിഗോപാലൻ മാസ്റ്റർ സി. സുശീൽ കുമാർ എന്നിവർ ആശംസകൾ നേർന്നു. യജ്ഞാചാര്യൻ ബ്രഹ്മശ്രീ എ രാമസ്വാമി തൃപ്പൂണിത്തുറ പൂജാരി കറുത്ത മേശ്ശരി പ്രസാദ് നമ്പൂതിരി സഹയഗ്നാചാര്യ ലളിതാ കൃഷ്ണ വാരിയർ, സപ്താഹ കമ്മിറ്റി ഭാരവാഹികളായ എം. വിശ്നാഥൻ നായർ, എം. രാധാകൃഷ്ണൻ, പി. രവീന്ദ്രനാഥൻ, എം. സുനില എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *