Your Image Description Your Image Description

കു​മ​ളി:സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​യ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഭ​ഗ​വ​തി മു​ത്തു,ഉ​മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​രെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ തേ​നി പൊ​ലീ​സ്​ പി​​ടി​കൂ​ടി.കു​മ​ളി വ​ഴി കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം, ക​ട്ട​പ്പ​ന ഭാ​ഗ​ത്തേ​ക്ക് വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ച​ര​ക്ക് വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 11 പെ​ട്ടി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. തേ​നി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ച​ര​ക്കു വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ തേ​നി കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു

Leave a Reply

Your email address will not be published. Required fields are marked *