Your Image Description Your Image Description

ജില്ലയിൽ നടപ്പാക്കിവരുന്ന കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കിയ വരുന്ന പദ്ധതികൾ കാലതാമസം വരുത്താതെ സമയബന്ധിതമായ പൂർത്തിയാക്കുവാൻ ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. വിവിധ പദ്ധതികൾക്കായി കേന്ദ്രസർക്കാർ ഗ്രാണ്ടായി നൽകുന്ന തുകകൾ അനുവദിച്ച സമയത്തിനുള്ളിൽ ചെലവഴിച്ച കൃത്യസമയത്ത് റിപ്പോർട്ട് നൽകിയാൽ മാത്രമേ തുടർന്നുള്ള ബ്രാൻഡുകൾ ലഭിക്കുകയുള്ളൂ. തുക മുഴുവൻ ചെലവഴിക്കാതെ റിപ്പോർട്ട് നൽകിയാൽ തുടർന്നുള്ള ഗ്രാറ്റിൽ നിന്നും കുറവ് ചെയ്യും. ഇത് മനസ്സിലാക്കി എല്ലാവർക്കും പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രോജക്ടുകൾക്ക് പുറമെ കോട്ടയം ജില്ലക്കാന്യോജ്യമായ പ്രത്യേക പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിച്ച് കേന്ദ്രസർക്കാരിൽ നിന്നും അനുമതി വാങ്ങാൻ ശ്രമിക്കുമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ, ദിശ പ്രോജക്ട് പക ഡയറക്ടർ ബേബിൻ ജോൺ വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ആനിസ് ജി ,എന്നിവർ പ്രസംഗിച്ചു കേന്ദ്രസർക്കാരിൻറെ സഹായത്തോടെ നടന്നുവരുന്ന 21 പദ്ധതികളുടെ പ്രോഗ്രാം റിപ്പോർട്ട് വകുപ്പ് മേധാവികൾ യോഗത്തിൽ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *