Your Image Description Your Image Description

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഓംപ്രകാശും സുഹൃത്തുക്കളും തങ്ങിയ ഹോട്ടലിൽ പ്രയാഗ മാർട്ടിന് പുറമേ മറ്റൊരു നടിയും എത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ലഹരിപ്പാർട്ടി നടന്ന ദിവസം ഹോട്ടലിൽ നടി എത്തിയെന്ന് സ്ഥിരീകരിച്ചു.

സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് വ്യക്തമായത്. ഓംപ്രകാശിന്റെ മുറി സന്ദർശിച്ചോയെന്ന കാര്യം വ്യക്തമാക്കാൻ നടിയെ ഉടൻ ചോദ്യം ചെയ്യും. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്ന് മുറികളാണ് എടുത്തത്.

അതെ സമയം, നടി പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി.

 

Leave a Reply

Your email address will not be published. Required fields are marked *