Your Image Description Your Image Description

അറിവിന്റെ ശാന്തസമുദ്രത്തിന് ആദരം ഞായറാഴ്ച നടക്കും. രാമപുരത്ത് വാര്യർ മെമ്മോറിയൽ പബ്ലിക് അഭിമുഖത്തിൽ ആർ എം സ്കൂൾ അങ്കണത്തിൽ പ്രവർത്തിച്ചിരുന്ന പ്രിയദർശനികാർട്ടൻസ് സ്കൂളിൻറെ ജീവൻ പ്രധാനാധ്യാപികയായിരുന്നു എം.കെ ശാന്തകുമാരി എന്ന നാടിൻറെ ശാന്ത ടീച്ചർ. ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷര ആദ്യാക്ഷരം പകർന്നു കൊടുത്ത കൊടുത്ത ഗുരുഭൂത.മൂന്നര പതിറ്റാണ്ട് പിന്നിട്ട് അക്ഷരപുണ്യം പകർന്ന പവിത്രത ശാന്തകുമാരി ടീച്ചറിന് ശിഷ്യഗണങ്ങളുടെ ആദരം. ഏഴാച്ചേരി തുമ്പയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യയായ ശാന്തകുമാരി ഭർത്താവിന്റെ വേര്പാടിനെ തുടർന്നുള്ള കടുത്ത ദുഃഖത്തിൽ നിന്നും മോചനം തേടിയാണ് കുട്ടികൾക്ക് അക്ഷരമധുരം നുകർന്നു കൊടുക്കാൻ തയ്യാറായത്. 1986ലാണ് രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂളിന്റെ അംഗനത്തിലുള്ള കെട്ടിടത്തിൽ പ്രദർശിനി കിൻഡർ ഗാർഡൻ ആരംഭിച്ചത്. കുറച്ചു വിദ്യാർത്ഥികളും ആയിട്ടായിരുന്നു ടീച്ചറിന്റെ തുടക്കം. എല്ലാവർഷവും വിജയദശമി നാളിൽ വാര്യം പറമ്പിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെയെല്ലാം പിന്നീട് കൈപിടിച്ച് നടത്തിയത് ശാന്ത ടീച്ചറാണ്. ഒന്നും രണ്ടും കൊല്ലം അല്ല നീണ്ട 36 വർഷത്തിലേക്ക് നീണ്ടുനിന്നു. കളികളിലൂടെ അറിവിലേക്ക് എന്നതായിരുന്നു ടീച്ചറുടെ പാഠ്യ രീതി. തുച്ഛമായ ഫീസ് മാത്രം വാങ്ങിയിരുന്നു ടീച്ചറിന്റെ സേവനം. പലപ്പോഴും പാവപ്പെട്ട കുട്ടികളിൽ നിന്ന് നയാ പൈസ പോലും വാങ്ങാത്ത നന്മമനസ്സും ഈ ഗുരു സൃഷ്ടിക്കുണ്ടായിരുന്നു. 36 വർഷത്തിനിടെ ശിഷ്യർ ലോകത്തിൻറെ വിവിധ മേഖലകളിലേക്ക് അറിവിൻറെ വിഹായത്തിലൂടെ പറന്നുയറുന്നു. ഓരോ വിദ്യാരംഭ നാളിലും അവർ ടീച്ചറിനെ മറന്നില്ല. ആ ദിവസം ടീച്ചർ വാര്യം പറമ്പിൽ ഉണ്ടാകുന്നത് നിശ്ചയം. അങ്ങനെ ഈ പൂർവവിദ്യാർത്ഥികൾ എല്ലാം ടീച്ചറിന്റെ മുന്നിലെത്തി പാത സംസ്കാരം ചെയ്തിരുന്നു.കോവിഡിനു ശേഷം പ്രിയപ്പെട്ട പ്രിയദർശിനി സ്കൂളിന് പൂട്ട് വീണതിൽ പിന്നീട് വാര്യം പറമ്പിലേക്ക് ടീച്ചർ മടങ്ങി എത്തിയില്ല. ഏക മകൻ അനിൽകുമാർ മരുമകൾ രശ്മി കൊച്ചുമക്കൾ അമൽദേവ് അനുശ്രീ എന്നിവർക്കൊപ്പം സന്തോഷകരമായ വിശ്രമം നയിക്കുകയാണ് ഇപ്പോൾ. ലൈബ്രറിയുടെ 76 വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ വിദ്യാരംഭം രാമപുരത്ത് വാര്യർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രാമപുരം വാര്യം പറമ്പിൽ ശാന്തകുമാരി ടീച്ചറിനെ ശിഷ്യഗണങ്ങളും ലൈബ്രറി പ്രവർത്തകനും ചേർന്ന് ആദരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *