Your Image Description Your Image Description

തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാനവമി ദിനത്തോടനുബന്ധിച്ച് ആദ്യാക്ഷരവേദി ഒരുക്കുന്നു. 2024 ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 8.00 മുതൽ വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ചടങ്ങ് നടക്കും. ജി.എസ്.പ്രദീപ്, പത്മശ്രീ ജി ശങ്കർ, ഡോ. ദിവ്യ എസ് അയ്യർ, പ്രൊഫ. എ. ജി. ഒലീന, കല്ലറ ഗോപൻ, എ.എസ് ജോബി തുടങ്ങിയവരാണ് ഗുരുക്കൻമാരായി എത്തുന്നത്.

ആദ്യാക്ഷരവേദിയിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ താല്പര്യമുള്ള രക്ഷകർത്താക്കൾ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പേരു രജിസ്റ്റർ ചെയ്യണം. അന്നേ ദിവസം രാവിലെ സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്. അപേക്ഷാഫാറം ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം, ഫോൺ: 0471-2311842, മൊബൈൽ: 9847561717, ഇമെയിൽ:directormpcc@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *