Your Image Description Your Image Description

ചെന്നൈ: ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനയാത്രക്കിടെ യാത്രികയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 വയസുകാരൻ അറസ്റ്റില്‍. തൊട്ടുപിന്നിലെ സീറ്റിലിരിന്ന ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. രാജേഷ് ശര്‍മ എന്ന സെയില്‍സ് എക്‌സിക്യുട്ടീവാണ് പിടിയിലായത്.

വിന്‍ഡോ സീറ്റിലിരിന്ന് ഉറങ്ങുകയായിരുന്നു സ്ത്രീ. തൊട്ടുപിന്നിലെ വിന്‍ഡോ സീറ്റിലായിരുന്നു രാജേഷും ഇരിന്നിരുന്നത്. ഇയാള്‍ സ്ത്രീയെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് സ്ത്രീ വിമാന ജീവനക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയത്.

രാജസ്ഥാന്‍ സ്വദേശിയായ രാജേഷ് വര്‍ഷങ്ങളായി ചെന്നൈയിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *