Your Image Description Your Image Description

വിനായകൻ നായകനാവുന്ന സിനിമയിലാണ് മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നതായി സൂചന. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ. ജോസ് ആണ്. കുറുപ്പ് എന്ന ദുൽക്കർ സൽമാൻ ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിൻ. നാഗർകോവിലിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു കഴിഞ്ഞു.
മമ്മൂട്ടി തന്നെയാണ് സൈറ്റിൽനിന്നും വിനായകനൊപ്പമുള്ള ചിത്രം പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി പുറത്തു വന്ന സിനിമകൾ. വ്യത്യസ്തമായ പ്രേമേയങ്ങളായിരുന്നു ഈ സിനിമയുടേതെല്ലാം . പ്രേക്ഷകർക്കിടയിൽ ശ്രെധ ആകർഷിച്ച സിനിമകളായിരുന്നു ഇവയെല്ലാം.
വിനായകനോടൊപ്പമുള്ള സിനിമയിൽ മമ്മൂട്ടി വില്ലനാണോ അതോ നെഗറ്റീവ് റോൾ ആണോ ചെയുന്നതെന്നുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പെഴ്സ്, ഡിനോ ഡെന്നിസിന്‍റെ ബസൂക്ക എന്നിവയാണ് അടുത്തതായി റിലീസാകാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *