Your Image Description Your Image Description

ക​ണ്ണൂ​ർ: സി​ബി​ഐ ച​മ​ഞ്ഞ് പ്ര​വാ​സി​യി​ൽ​ നി​ന്നും പണം തട്ടിച്ച രണ്ട് പേ​ർ അ​റ​സ്റ്റി​ൽ.ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യി​ൽ​ നിന്നാണ് 13 ല​ക്ഷം രൂ​പ​യോ​ളം പ്രതികൾ ത​ട്ടി​യെ​ടു​ത്തത്.

കേ​സി​ൽ തൃ​ശൂ​ർ ശാ​ന്തി​ന​ഗ​ർ പ​ള്ളി വ​ള​പ്പി​ൽ ഹൗ​സി​ലെ ജി​തി​ൻ ദാ​സ് (20), ആ​ല​പ്പു​ഴ സ​ക്ക​റി​യ വാ​ർ​ഡി​ലെ യാ​ഫി​പു​ര​യി​ടം ഹൗ​സി​ലെ ഇ​ർ​ഫാ​ൻ ഇ​ഖ്ബാ​ൽ (23) എ​ന്നി​വ​രെ​ പോലീസ് സംഘം അ​റ​സ്റ്റ് ചെയ്‌തു.

എ​റ​ണാ​കു​ളം ടൗ​ണി​ൽ ​നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നെ വെ​ർ​ച്ച്വ​ൽ അ​റ​സ്റ്റ് ന​ട​ത്തി​യ​താ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.ഡ​ൽ​ഹി സൈ​ബ​ർ ക്രൈ​മി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ചാ​ലാ​ട് സ്വ​ദേ​ശി​യെ ത​ട്ടി​പ്പു​സം​ഘം ബ​ന്ധ​പ്പെ​ട്ട​ത്.

വാ​ട്സ്ആ​പ്, സ്കൈ​പ് തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ത​ട്ടി​പ്പ്. ആ​ധാ​ർ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത ഫോ​ൺ ന​മ്പ​റും ബാ​ങ്ക് അ​ക്കൗ​ണ്ടും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ അ​റ​സ്റ്റ് ത​ട​യാ​നാ​യി പ്ര​തി​ക​ൾ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു പ്ര​കാ​രം 12.91 ല​ക്ഷം രൂ​പ അ​യ​ച്ചു​കൊ​ടു​ത്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *