Your Image Description Your Image Description

കോട്ടയം: മലരിക്കലിലെ ആമ്പല്‍ വസന്തം കളമൊഴിഞ്ഞു. നെല്‍കൃഷിക്കായി പാടങ്ങളില്‍ നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചു. തുലാം പത്തിനാണ് പാടശേഖരങ്ങളില്‍ വിത്ത് വിതയ്ക്കല്‍ നടക്കുന്നത്.

ജൂലൈ, ഓഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഈ ആമ്പൽപൂക്കള്‍ മനോഹരമായ കാഴ്‌ച വിരുന്നൊരുക്കുന്നത്. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ കാഴ്‌ചയ്ക്ക് പറ്റിയ സമയം. അത് കഴിഞ്ഞാൽ ആമ്പൽപ്പൂക്കൾ മിഴിയടയ്ക്കും‌. പിന്നെ കാഴ്‌ച ആസ്വദിക്കാൻ അടുത്ത പ്രഭാതം വരെ കാത്തിരിക്കണം.മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ പൂക്കൾ കുറവാണ്. എന്നാലും പ്രായഭേദമന്യേ ധാരാളം ആളുകളാണ് മലരിക്കലിലെ ഈ ആമ്പൽ വസന്തം കാണാൻ എത്തുന്നത്. അധികം താമസിയാതെ അവിടെ ആമ്പൽ ഫെസ്‌റ്റും അരങ്ങേറും.
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരമാണ് ആമ്പൽ വസന്തത്തെ ശ്രദ്ധേയമാക്കിയത്. അതേ തുടർന്ന് സഞ്ചാരികളുടെ ഇഷ്‌ട പ്രദേശമായി മലരിക്കൽ മാറി. ഫോട്ടോ ഷൂട്ടുകൾക്ക് പറ്റിയ ലൊക്കേഷനായും ഇവിടം മാറി കഴിഞ്ഞു.ഒക്ടോബർ അവസാനത്തോടെ ഈ ആമ്പൽ വസന്തം അവസാനിക്കും. കോട്ടയം തിരവാർപ്പ് റൂട്ടിൽ നിന്ന് തിരിഞ്ഞ് മുക്കാൽ കിലോമീറ്റർ ഉൾഭാഗത്തേക്ക് സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിലെ മനോഹരമായ ഈ ആമ്പൽ പാടത്ത് എത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *