Your Image Description Your Image Description

ചെന്നൈ: വ്യോമസേനാ ദിനാചരണത്തി​ന്റെ ഭാ​ഗമായി ചെന്നൈയിൽ വിമാനങ്ങളുടെ എയർഷോ നടക്കുന്നു. മറീന ബീച്ചിൽ നടക്കുന്ന ഈ മെ​ഗാ എയർഷോ 92-ാമത് വ്യോമസേനാ ദിനത്തി​ന് മുന്നോടിയായാണ് നടത്തപ്പെടുന്നത്. റഫാൽ, സുഖോയ്, മി​ഗ് തുടങ്ങി 72 വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. കൂ‌ടാതെ സൂര്യകിരൺ‌, സാരം​ഗ് ഹെലികോപ്റ്ററുകളും എയർഷോയിൽ പങ്കെടുക്കും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നിരവധി പേരാണ് എയർഷോയ്‌ക്ക് സാക്ഷ്യം വഹിക്കാനെത്തുന്നത്. ഉച്ചയ്‌ക്ക് ഒരു മണി വരെയാണ് എയർഷോ.

തിരിയാൻ കഴിവുള്ള വിമാനമാണ് തേജസ്. ആത്മനിർഭർ ഭാരതിന് കീഴിൽ ഇന്ത്യയുടെ യശസുയർത്തിയ വിമാനമാണ് തേജസ്. പറക്കലിനിടെ തിരിഞ്ഞത് കാണികളെ അതിശയിപ്പിച്ചു.

ചോള ഡിസ്‌പെൻസിംഗ് ഫ്ലെയർ എന്ന എംകെഐ വിമാനം. കുറഞ്ഞ വേ​ഗതയിൽ പറക്കുന്നതിൽ കഴിവ് തെളിച്ച സൂപ്പർ സോണിക് വിമാനമാണിത്.

മൂന്ന് സുഖോയ് 30-MKI ആകാശത്ത് വിസ്മയം തീർത്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോ​ഗിച്ചിരുന്ന ഹാർവാർഡ് യുദ്ധവിമാനവും എയർഷോയുടെ ഭാ​ഗമായിരുന്നു. ആകാശ ​ഗം​ഗ ടീം പാരച്യൂട്ട് ഡിസ്പ്ലേയും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *